"ഏകാന്തയാത്ര"
കഴിഞ്ഞ നാളിലെന്‍ സൌഹൃദമാം പൂന്തേന്‍ നുകര്‍നവര്‍
മറു പുഷ്പം തേടി പറക്കുന്നുവോ..!!
എന്‍ ഹൃദയത്തിന്‍ ദുഖം അവരറിയുന്നില്ല വേദനയും.
ജീവിത വിജയം മാത്രമോ എന്നിലൂടെ അവര്‍തന്‍ ലക്ഷ്യം...?
കണ്ടുമുട്ടിയ സൌഹൃദം അനശ്വരമാകനമെന്നാഗ്രഹം
എന്നാകിലുമാഗ്രഹം അര്‍ത്ഥമില്ലതപ്രാപ്യമാകുന്നു..!!
സൌഹൃദത്താലടുത്ത തോഴരെല്ലാം സ്വാര്‍ത്ഥരോ..,
അവര്തന്‍ കാര്യം കഴിഞ്ഞപ്പോള്‍ പാലം കടന്നപോല്‍..!
എങ്കിലും നേരം വൈകി ഞാനീഭുവനത്തിങ്കല്‍ തിരിച്ചറിയുന്നു
ഏകനായി പിറന്ന ഞാനിന്നും ഏകനാണ് ആറടിമണ്ണിലും
ഇന്നെന്നില്‍ സ്വാന്തനത്തിന്‍ നറുദീപം പകരുവാനാരുമില്ല
കൂടപ്പിറപ്പെന്നു കരുതിയ തോഴനുമാകന്നുവല്ലോ...!
കഴിയുന്നില്ല പറയുവാനച്ചനോടുമമ്മയോടും
ഉള്ളിലടക്കിപ്പിടിച്ച സ്വകാര്യദുഖങ്ങള്‍
സ്വാന്തനിപ്പിക്കാനഅവരരികിലെങ്കിലും
അവരല്ലാമവരുടെ ലോകത്തില്‍ വിഹരിക്കുന്നവര്‍!
എന്നിലെ തെറ്റിനെ പരദൂഷണം ചൊല്ലുവാന്‍ പതിനായിരം,
എന്നിലെ നന്മയെ കാണുവാനാരുമില്ല തോഴരും...!!
കപടതിയില്ല സ്നേഹം തേടിയാത്ര ഇന്നും തുടരുന്നു,
കാപട്യമില്ല തോഴരേ തേടിയാത്ര ഇന്നും തുടരുന്നു,..!!