ഓഫ് -ലൈന്‍ ..!!
കോളേജില്‍ നിന്നും എത്തിയ സൂരജ് അലസപൂര്വം അവന്റെ മുറിയിലേക്ക് കയറി...
ഏതോ ഒരു മൂലയിലേക്ക് അവന് തന്റെ ചെരുപ്പുകള്‍ കാലുകലാല് തെറിപ്പിച്ചു...
അവന് ആ കട്ടിലില്‍ ഇരുന്നു... മെല്ലെ ഒരു വശത്തേക്കു ചരിഞ്ഞു...
അവനു ക്ഷീണം അനുഭവപ്പെട്ടു...!!
ഒരു ദീര്‍ഘനിശ്വാസം...
അവന് മെല്ലെ എഴുനേറ്റു കട്ടിലില്‍ ഇരുന്നു...
അലസതയോടുകൂടി അവന് തന്റെ മുറിക്കു ചുറ്റും കണ്ണുകളോടിച്ചു....
കട്ടിളിനടുതിരുന മേശപ്പുറത്ത് അവന്റെ ലാപ്ടോപ് ഇരിക്കുന്നു...
അവന് എന്നീറ്റ് മേശക്കരികില്‍ വന്നിരുന്നു...
അവന് മെല്ലെ ലാപ്ടോപ് തുറന്നു..,ഓണ്‍ ചെയ്തു....
ടെസ്ക്ടോപ്പിലെ ഐക്കണ്‍-ഉകളില്‍ അവന്റെ
കണ്ണുകള്‍ ഓടിക്കളിച്ചു... ടെസ്ക്ടോപില്‍ കിടന്ന ഒരു ടെക്സ്റ്റ് ഫയല്‍ അവന് ധൃതിയില്‍ ഓപ്പണ്‍ ചെയ്തു...
അവന് അത് വായിച്ചു...!
അവന്റെ കണ്ണുകള്‍ കുതിര്‍ന്നു... ഹൃധയമിടുപ്പ് കൂടി...!!
അവന് സാവധാനം മേശക്കരികില്‍ നിന്നും എഴുനേറ്റു... മെല്ലെ കട്ടിലിനരികിലേക്കു
നടന്നു...
കട്ടിലില്‍ ഇരുന്നു...കട്ടിലിന്റെ ഒരു വശത്തേക്കായി അവന് കിടന്നു...
അവന് മെല്ലെ കണ്ണുകള്‍ അടച്ചു...അവന്റെ മനസ്സില്‍ ഭൂതകാലത്തെ ഓര്‍മ്മകള്‍ ആഞ്ഞടിച്ചു...
-അന്നാണ് അവന് അവളെ ആദ്യമായ് കാണുന്നത്... അവന്റെ ക്ലാസ്സ് മേറ്റിന്റെ ഫ്രണ്ട് ആണ് അവള് ....
അന്ന് കോളേജ് ഇലെ ആര്‍ട്സ് ഡേ ആയിരുന്നു....
അവന്റെ ക്ലാസ്സ് മേറ്റ് അവളെ അവനു പരിചയപ്പെടുത്തി... അവനെ മാത്രമല്ല രോഹിത്തിനേം പരിചയപെടുത്തി...
രോഹിത്ത് സൂരജിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആണു; ക്ലാസ്സ് മേറ്റ്-ഉം കൂടി ആണ്...
കണ്ട മാത്രയില്‍ തന്നെ സൂരജിനു അവളോട് എന്തോ താല്പര്യം തോന്നി... അവളെ പരിചയപ്പെടുത്തിയ ക്ലാസ്സ് മേറ്റിനോട് അവന് അവളെ പറ്റി അന്വേഷിച്ചു ...
അവള് സൂരജിനെകാളും മൂന്ന് വയസു മൂത്തതാണത്രേ..!!
പക്ഷെ എന്നാലും സൂരജിനു അവളോട് താല്പര്യം തോന്നി ...
നാളുകള്‍ കഴിഞ്ഞു... അവന് ആ വിഷയം വിട്ടു...
ഒരു ദിവസം അവന് ഉറങ്ങുന്നതിനു മുന്‍പ് ഒരു സിനിമ കണ്ടിരുന്നു...അതിലെ നായികക്ക് അന്ന് അവന് പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഛായ ഉള്ളതായി അവനു തോന്നി..!
സിനിമ കണ്ടിട്ട് അവന് ഉറങ്ങാന്‍ കിടന്നു... ഉറക്കത്തില്‍ അവന് അവളെ സ്വപ്നം കണ്ടു...! എന്തൊക്കെയോ നല്ല സ്വപ്നങ്ങള്‍ ...!!
പിറ്റേന്ന് എന്നീറ്റ അവനു നല്ല ഉന്മേഷം അനുഭവപ്പെട്ടു..!! അവന് കോളേജില്‍ വച്ച് രോഹിത്തിനോട് ഉറകത്തില്‍ താന്‍ അവളെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു...
"അവള് എന്നെക്കാളും മൂത്തതാണ് , എങ്കിലും എനിക്കവളെ ഇഷ്ടമാണ്..."
എന്ന് സൂരജ് രോഹിത്തിനോട് പറഞ്ഞു..
രോഹിത്ത് സൂരജിനെ ഹെല്പ് ചെയാമെന്നേറ്റു ...!!
"അളിയാ ആ ചേച്ചി ഫേസ്ബുക്കില്‍ എന്റെ ഫ്രണ്ട് ആണ്... ഓണ്‍ലൈനില്‍ കാണാരുമുണ്ട്... ഞാന്‍ ആ ചേച്ചിയുമായി ചാറ്റ് ചെയ്തു കമ്പനി അടിച്ചു നിന്നെ ഹെല്പ് ചെയ്യാം ...! "
-രോഹിത്ത് പറഞ്ഞു....
അക്കാലത്തു സൂരജിന്റെ വീട്ടില്‍ ഇന്റര്‍നെറ്റ് ഇല്ലാരുന്നു... അവന് അത് സമ്മതിച്ചു...!!
അങ്ങനെ രോഹിത് അവളെ ഓണ്‍ലൈനില്‍ കണ്ടു.., ചാറ്റ് ചെയ്തു.., നല്ല കമ്പനി ആയി...!!
ഒരാഴ്ച കൊണ്ട് ഫോണ്‍ നംബറും ഒപ്പിച്ചു...
സൂരജ് രോഹിത്തിനോട് കൂടെ കൂടെ വിശേഷങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു......
പക്ഷെ രോഹിത് അവനോടു പറയുന്നത് പഠിത്തക്കാര്യം മാത്രമാണ് ചാറ്റ് ചെയുന്നത് എന്നൊക്കെയാണ്...!!
അങ്ങനെ നാളുകള്‍ കഴിഞ്ഞു....,
രോഹിത്ത് സൂരജിനോട് ഒരു ദിവസം വന്നു പറഞ്ഞു - "എടാ , അവളും ഞാനുമായി നല്ല കമ്പനി ആയിരുന്നു.... അവള് ഇന്നലെ എന്നോട് പറഞ്ഞു
അവള്‍ക്കെന്നെ ഇഷ്ടമാണ് എന്ന്... നമ്മള് അവളെ ആദ്യമായ് പരിചയപ്പെട്ടില്ലേ, അപ്പോള്‍ തന്നെ അവള്‍ക്കെന്നെ ഇഷ്ടമായിരുന്നു എന്ന്..."
സൂരജ് നിശബ്ധതയോടെ ഇതെല്ലം കേട്ടു... എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ രോഹിത്തിനെ അഭിനന്ദിച്ചു...
നാള്‍ക്കുനാള്‍ രോഹിതും അവളും കൂടുതല്‍ കൂടുതല്‍ അടുതുകൊണ്ടിരുനു.... രോഹിത്ത് ഇതെല്ലാം അവന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് പറയുകയും ചെയുമായിരുന്നു..
രോഹിതും അവളും നേരിട്ട് കാണുവാനും തുടങ്ങി... ആ വിശേഷങ്ങളും രോഹിത് സൂരജിനോട് ഷെയര്‍ ചെയുമായിരുന്നു...
അങ്ങനെ നാളുകള്‍ കഴിഞ്ഞു...
ഒരു ദിവസം സൂരജ് ഫേസ് ബൂകില് കയറി...അപ്പോള്‍ അവള് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു...
അവന് ഒരു "ഹായ് " പറഞ്ഞു...
അവള് റിപ്ലെ ചെയ്തു..."ഹായ്, എന്തുണ്ട് വിശേഷങ്ങള്‍ ????"
അങ്ങനെ അവര്‍ ഓരോന്നു സംസാരിച്ചു...
അവളുടെ ഓരോ വാക്കുകളും അവന് ഒരു ടെക്സ്റ്റ് ഫയലില്‍ സേവ് ചെയ്തു...
അവളുടെ വാക്കുകള്‍ അവനെ തളര്‍ത്തി...
-പെട്ടെന്ന് പുറത്തു കോളിംഗ് ബെല്‍ കേട്ട് കട്ടിലില്‍ കിടന്ന അവന് ഞെട്ടി എന്നീറ്റു ...
പിരിവുകാര് ......!!
അവരെ പറഞ്ഞു വിട്ട അവന് ലാപ്ടോപ് ഇരിക്കുന്ന മേശക്കരികില്‍ വന്നിരുന്നു...
ഓപ്പണ്‍ ചെയ്തിട്ടിരിക്കുന്ന ടെക്സ്റ്റ് ഫയലിലെ അവസാന വരികള്‍ അവന് ഒന്നുകൂടെ വായിച്ചു...
"ഇയാള്‍ക്ക് ഒരു കാര്യം അറിയാമോ,
ഞാന്‍ പണ്ട് രോഹിത്തുമായ്
FB-യില്‍ ചാറ്റ് ചെയ്തു
തുടങ്ങിയപ്പോള്‍ ഞാന്‍
കരുതിയതു അത് ഇയാള്‍ ആണ്
എന്നായിരുന്നു...
അങ്ങനെ കരുതിയാണ് 6-7 വീക്സ് ചാറ്റ് ചെയ്തത്...
അന്നു രോഹിത്തിന്റെ പ്രൊഫൈല്‍ പിക്
അവന്റെ ഫോടോ അല്ലായിരുന്നു...
പിന്നീട് അവന്റെ ഫോട്ടോ കണ്ടപ്പോളാണ് അറിഞ്ഞത്
അത് ഇയാല്‍ അല്ലായിരുനു എന്ന് ....!!!!"
അപ്പോഴേക്കും അവന് ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തി...!!, അവന്റെ കണ്ണുകളില്‍ നിന്നും കണ്ണീര് തുള്ളികള്‍ അടരുന്നുണ്ടായിരുന്നു....
അര്‍ത്ഥമില്ലാത്ത കണ്ണീര് തുള്ളികള്‍ ...!!!
very nice da......very good work.ninte life um undalle......
ReplyDeletethnks d... :)
Deletevry nice....wrk....athmakadhamsham undengilae ithra theevratha vakkukalkku varu...........
ReplyDeleteha,ha... angane onnumilla..! thnx 4 ur cmnd..
Delete