"ഇരുട്ട് "
"ഇരുട്ട് "
ഇരുളണഞ്ഞ ദിക്കുകള്‍ മായുന്നുമില്ലഅണയാത്ത ദീപവും കയിലില്ല..
അറിയുന്ന ദിക്കുകള്‍ കാട്ടാത്ത തോഴരും
അറിയാത്ത ചിന്തകള്‍ ഉള്ളിലും...
മൌനമാം നൊമ്പരം പാടുവാന്‍ താളമില്ല
ഉള്ളിലെ വാക്കിനോ രാഗമില്ല..
നീറുന്ന ഓര്‍മ്മകള്‍ കയിലല്ലോ
അറിയാത്ത വാചകം ചൊല്ലിയില്ല...
നടന ദിക്കിലെ ചുമട് താഴ്ന്നാല്‍
നടന്നു നീങ്ങുവാന്‍ പാദയുണ്ടോ..?
ഇരുണ്ട ദിക്കില്‍ നടന്നു നീങ്ങുവാന്‍
വിടര്‍ന്ന ദീപം തെളിഞ്ഞു നിക്കുമോ..?
മറന്നു പോയോരാശയെല്ലാം
എന്നിലെക്കായി വിടരുമോ..?
കൈവിട്ടു പൊയ്പോയതൊക്കെയും
അടരാത്ത ദളമായി നിന്നുവെങ്കില്‍ ..!
No comments:
Post a Comment