അകലെ
അന്ന് അനൂപ് തന്‍റെ പ്രൊജക്റ്റ്
മാനേജരെയും ശപിച്ചുകൊണ്ടാണ് അണച്ചുപിടിച്ച് ബസ് സ്റ്റാന്‍ഡില്‍ എത്തിയത്.
"അങ്ങേരു എന്നെ
പണി എടുപ്പിച്ചു കൊല്ലും" - അവന്‍ മനസ്സില്‍ പറഞ്ഞു.
അവന്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും അവന്‍റെ സ്ഥിരം കായംകുളം
ബസ് പോയികഴിഞ്ഞിരുന്നു.
അവന്‍റെ
കണ്ണുകള്‍ ചുറ്റുപാടുമുള്ള ബസ്സുകളുടെ ബോര്‍ഡുകളിലേക്ക് ഓടിക്കളിച്ചു.
പെട്ടെന്നാണ് അവന്‍റെ കണ്ണുകളില്‍ അവള്‍ വന്നത്.അവന്‍റെ കണ്ണുകള്‍ അവളെ
കണ്ടമാത്രയില്‍ തിളങ്ങുന്നുണ്ടായിരുന്നു.
അവന്‍ അവളുടെ
അടുത്തേക്ക് ചെന്നു.
"എന്താടി, നീ നേരത്തെ
ഓഫീസീന്ന് ഇറങ്ങിയിട്ടും ബസ് ഒന്നും കിട്ടിയില്ലേ??"
-തെല്ല് ജാഡ
ഇട്ടുള്ള അവന്‍റെ ചോദ്യം..!
"ഇല്ലാടാ, രണ്ടു കോട്ടയം ഓര്‍ഡിനറി പോയി.., സൂപ്പര്‍ ഫാസ്റ്റ് ഒന്നും വന്നില്ല. ഇനി ഇപ്പൊ ഓര്‍ഡിനറി
ആണേലും കയറാം.!"
-അവള്‍ വിഷാദത്തോടെ പറഞ്ഞു.
തൊട്ടു പിന്നാലെ ഒരു കോട്ടയം ഓര്‍ഡിനറി ബസ്..!
അവള്‍ അതില്‍ കയറണോ വേണ്ടയോ എന്ന മട്ടില്‍ മടിച്ചു മടിച്ചു
നിന്നു.
അവന്‍ അവളെ നിര്‍ബന്ധിച്ചു
അതില്‍ തന്നെ കയറ്റി വിട്ടു.
-അവന്‍റെ
മുഖത്തു ഉത്തരവാധിതത്തിന്‍റെ ഭാവം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
അവള്‍ വേഗം ബസില്‍
കയറി..!
അപ്പോള്‍ തന്നെ ഒരു കായംകുളം സൂപ്പര്‍ഫാസ്റ്റും എത്തി.!
അവന്‍ അതില്‍ ചാടികയറി., പിന്നിലെ സീറ്റില്‍ ജനലിനോട് ചേര്‍ന്നു ഒരു സീറ്റില്‍ സ്ഥലം
പിടിച്ചു.
അവന്‍ ആ
സീറ്റില്‍ ഇരുന്നു അവളെ നോക്കുന്നുണ്ടായിരുന്നു.... പക്ഷെ അവള്‍ അവനെ നോക്കിയത്
പോലുമില്ല..!!
അവന്‍ അവളുടെ ബസ് സ്റ്റാന്‍ഡിനു പുറത്തേക്കു പോകുന്നത് വരെ
അവളെ നോക്കി..!! ഇനി എങ്ങാനും അവള്‍ നോക്കിയാലോ??? എവടെ നോക്കാന്‍..!!
"ഈ പെണ്ണെന്താ ഇങ്ങനെ???" - അവന്‍ സ്വയം മനസ്സില്‍ ചോദിച്ചു..!
അവന്‍റെ ബസ്
സ്റ്റാര്‍ട്ട് ചെയ്തു....അത് മെല്ലെ സ്റ്റാന്‍ഡിനു പുറത്തേക്കു നീങ്ങി....
"അന്ന് ആ ടെക്ഫെസ്റ്റിനു ഇന്‍വൈറ്റ്
ചെയാന്‍ പോയപ്പോളാണ് അവന്‍ അവളെ ആദ്യമായി കണ്ടത്.."
-അവന്‍ ഓര്‍മകളിലേക്ക്
പോയി..!!
"ഡാ, ഇനി ഈ കോളേജ് കൂടി കഴിഞ്ഞാല്‍ നമ്മുടെ ലിസ്റ്റിലെ എല്ലാ
എഞ്ചിനീയറിംഗ് കോളേജും ആയി. വാഗം വാ.. !"
- അനൂപ് തന്‍റെ
കൂട്ടുകാരന്‍ ശ്യാമിനോട് പറഞ്ഞു.
പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു പെണ്‍കുട്ടിയില്‍
ഉടക്കിയത്...
കണ്ണുകളില്‍ സ്പെക്സും, ചുരുണ്ട മുടിയുമായി വെളുത്തു
മെലിഞ്ഞ ഒരു പെണ്‍കുട്ടി......
അവളെ കണ്ടപ്പോള്‍ തന്നെ അവന്‍റെ നെഞ്ചില്‍ ഒരു ഉല്‍ക്ക
വന്നു വീണതുപോലെ അവനു തോന്നി.!
അവന്‍റെ കണ്ണുകള്‍ അവളുമായി ഒരുമിച്ചു നടന്നുകൊണ്ടേ
ഇരുന്നു..!
"എടാ ഊവേ, കണ്ടവളുംമാരെ നോക്കി നിക്കാതെ വേഗം നടക്ക്, പ്രിന്‍സിപ്പാള്‍ എങ്ങോട്ടെങ്കിലും പോകുന്നതിനു മുന്‍പ്
ഇന്‍വിറ്റേഷന്‍ കൊടുക്കണം "
-ശ്യാം പറഞ്ഞു.
പ്രിന്‍സിപ്പാളിന്‍റെ ഓഫീസില്‍ കയറിയതോ, ശ്യാം പ്രിന്സിപളിനോട് ടെക്ഫെസ്റ്റിനെ പറ്റി പറഞ്ഞതോ ഒന്നും
തന്നെ അവന്‍ അറിഞ്ഞില്ല..!
അങ്ങനെ
ദിവസങ്ങള്‍ കഴിഞ്ഞു. പലപ്പോഴും അവന്‍ അവളെ പറ്റി അന്നോഷിക്കാന്‍ ശ്രേമിചെങ്കിലും
അവനു അവളെ പറ്റി ഒന്നും അറിയുവാന്‍ കഴിഞ്ഞില്ല.
"മച്ചാനെ,അന്ന് ടെക്ഫെസ്റ്റിനു ഇന്‍വൈറ്റ്
ചെയ്യാന്‍ പോയപ്പോള്‍ കണ്ടവള്‍ എന്‍റെ മനസീന് ഇപ്പോഴും പോണില്ല."- അനൂപ് ശ്യാമിനോട് പലപ്പോഴും
പറയുമായിരുന്നു..!
ഒരു കണ്ണിമ
ചിമ്മുന്ന വേഗത്തില്‍ മാസങ്ങളും,ദിവസങ്ങളും ഓടിപ്പോയി. അവനു
ജോലി ഒക്കെ കിട്ടി... എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞുള്ള സ്വാഭാവികമായ യാന്ത്രിക
ജീവിതത്തിലേക്ക് അവനും എത്തപ്പെട്ടു.
ആ യാന്ത്രികതയിലും അവന്‍ അവളുടെ മുഖം തേടുമായിരുന്നു.
പെട്ടെന്നൊരു ദിവസം ശ്യാമിന്‍റെ കോള്‍..
"ഡാ, നീ ഓര്‍ക്കുന്നുണ്ടോ അന്ന്
നമ്മള്‍ ടെക്ഫെസ്ടിനു ഇന്‍വൈറ്റ് ചെയാന്‍ പോയപ്പോള്‍ കണ്ട ആ പെണ്‍കുട്ടി.., അവളിപ്പോ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ആണ് വര്‍ക്ക്
ചെയുന്നത്.,
അവളുടെ ക്ലാസ്സ്മേറ്റ് എന്‍റെ കൂടെ ആണ് വര്‍ക്ക്
ചെയുന്നത്. അവന്‍റെ ലാപ്പിലെ കോളേജ് ഫോടോസില്‍ അവളെ ഞാന്‍ കണ്ടു. "
-ശ്യാം ഉറച്ച
ശബ്ദത്തില്‍ പറഞ്ഞു.
അത് കേട്ടതും അനൂപിന്‍റെ മുഖം ആശ്ചര്യം കൊണ്ട് തിളങ്ങി.
ശ്യാമില്‍ നിന്ന് അവന്‍ അവളെ പറ്റി കൂടുതല്‍ അന്യോഷിച്ചു. അനൂപ് ശ്യാമിനോട് അവളുടെ
കമ്പനിയെ പറ്റിയും ചോദിച്ചു.
ഗൂഗിളിന്‍റെ ടെക്സ്റ്റ്‌ബോക്സില്‍ അവന്‍ ആ കമ്പനിയുടെ
പെരടിച്ചു എന്റര്‍ അമര്‍ത്തി.
ഉടന്‍ തന്നെ കമ്പനിയുടെ സൈറ്റ് വന്നു. അവന്‍ അതിലെ കറന്റ്
വേകന്‍സി നോക്കി.
അതില്‍ അവനു അപ്ലൈ ചെയാന്‍ പറ്റിയ ഒരു വേകാന്‍സി അവന്‍
കണ്ടു.
ഉടന്‍ തന്നെ അവന്‍ അവന്‍റെ അപ്ഡേറ്റഡ് റസും ആ കമ്പനിക്ക്
അയച്ചു കൊടുത്തു.
രണ്ടു ദിവസത്തിനു ശേഷം ഇന്റര്‍വ്യൂ കാള്‍ ലെറ്റര്‍ അവന്‍റെ
ഇന്‍ബോക്സില്‍ എത്തി.
രണ്ടു ദിവസം കഴിഞ്ഞാല്‍ ഇന്റര്‍വ്യൂ. അവന്‍ ലീവ് എടുത്തു
ഇന്റര്‍വ്യൂനു പ്രിപ്പെയര്‍ ചെയാന്‍ തുടങ്ങി.
അതിനിടയിലും അവളുടെ മുഖം അവന്‍റെ മനസ്സില്‍
വന്നുകൊണ്ടിരുന്നു.
അങ്ങനെ ഇന്റര്‍വ്യൂ
ദിവസം എത്തി., ആദ്യ റൌണ്ട് അവന്‍
എങ്ങനോക്കെയോ ചാടിക്കൂടി.
അടുത്തത് മെഷീന്‍ ടെസ്റ്റ് ആയിരുന്നു. ബുദ്ധിമുട്ടാണ്.., എന്നാലും അതും എങ്ങനോക്കെയോ അവന്‍ ഒപ്പിച്ചു.
"റിസള്‍ട്ട് പിന്നീട് അറിയിക്കാം., യു കാന്‍ ഗോ നൌ ..."
-
HR മാനേജരുടെ പരുഷമായ സ്വരം.!
ഇന്റര്‍വ്യൂനു
വന്നിട്ടും അവളെ കാണാന്‍ പറ്റിയില്ലല്ലോ.., എന്ന് മനസ്സില്‍
കരുതിയതും, പ്രത്യക്ഷപ്പെട്ട ഭഗവതിയെ
പോലെ അവള്‍ അതാ മുന്നില്‍..!!
അവന്‍റെ ശ്വാസം
അടച്ചു പോയി., കാല്‍ പൊക്കി അടുത്ത ചുവടു
വക്കാന്‍ പറ്റുന്നില്ല.... എങ്ങനെയോ അവന്‍ കമ്പനിക്ക് പുറത്തിറങ്ങി.
"ദൈവമേ , എങ്ങനെ എങ്കിലും ഈ കമ്പനിയില്‍ ജോലി കിട്ടണേ, അവസാനം അവളെ എനിക്ക് കാണാന്‍ പറ്റി, ഈ കമ്പനിയില്‍ എങ്ങനേലും കയറിപ്പറ്റിയാലേ അവളെ എനിക്ക്
കിട്ടു.
ദൈവമേ, ഈ കമ്പനിയില്‍ ജോലി
കിട്ടിയാല്‍ ഞാന്‍ തല മൊട്ട അടിച്ചേക്കാമേ..!! "
-അവന്‍ പ്രാര്‍ഥിച്ചു..!
അങ്ങനെ മൂന്ന്
ദിവസം കഴിഞ്ഞു. ഇന്റര്‍വ്യൂ റിസള്‍ട്ട് വന്നു.! അവനു അവളുടെ കമ്പനിയില്‍ തന്നെ
ജോലി കിട്ടി.
അവന്‍റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്.
"ദൈവമേ എന്‍റെ ആഗ്രഹം
സാധിച്ചു തന്നതിന് നന്ദി" - അനൂപ്
അവന്‍ ദൈവത്തോടുള്ള വാക്ക് പാലിച്ചു... തല മൊട്ട
അടിച്ചു..!!
അങ്ങനെ ജോയിനിംഗ് ഡേറ്റ് ആയി. അവന്‍ പോയി ജോയിന്‍ ചെയ്തു.
അവളെ
പരിചയപ്പെടുമ്പോള്‍ അവന്‍റെ ശബ്ദം വിക്കുന്നുണ്ടായിരുന്നു.. ആദ്യത്തെ രണ്ടു ദിവസം
അവന്‍ അവളോട് സംസാരിക്കാന്‍ മടിച്ചു.
പിന്നീട് അവന്‍ അവളുമായി സംസാരിച്ചു തുടങ്ങി.
അവളെ മുമ്പ്
കണ്ടിട്ടുള്ള കാര്യമോ,അവള്‍ക്കായാണ് പുതിയ
കമ്പനിയില്‍ വന്നതെന്നോ അവന്‍ അവളോട് പറയുവാന്‍ ആഗ്രഹിച്ചിരുന്നില്ല., അവളോടെന്നല്ല ആരോടും..!!!
അവള്‍ അവനോടു
അവന്‍റെ വീട്ടുകാരെ ഒക്കെ പറ്റി ചോദിച്ചു., അവനും അവളോട്
ആ ചോദ്യം ആവര്‍ത്തിച്ചു.
"എന്‍റെ
വീട്ടില്‍ അച്ഛനും അമ്മയുമാണ് ഉള്ളത്, ചേച്ചി കല്യാണം
കഴിഞ്ഞു ബംഗ്ലൂരില്‍ സെറ്റില്‍ഡ് ആണ്.
അടുത്ത മാസം എന്‍റെ കല്യാണമാണ്...!! "
-
അവള്‍.
ഇത് കേട്ടപ്പോള്‍ അവന്‍ നിശബ്ധനായി നിര്‍വികാരതയോടു കൂടി
അവളെ നോക്കി പുഞ്ചിരിച്ചു..!
അവന്‍ ആ ദിവസം അവളോട് ഒന്നും തന്നെ ചോദിച്ചില്ല.
"ഹരിപ്പാട്, ഹരിപ്പാട്..!! "
- ബസ് കണ്ടക്ടറുടെ സ്വരം.
അതു കേട്ട് പാതി മയക്കത്തിലായ അനൂപ് ഞെട്ടി ഉണര്‍ന്നു..!!
അവന്‍ പെട്ടെന്ന് അവന്‍റെ ബാഗില്‍ എന്തോ പരതി..,
ബാഗില്‍ നിന്ന്
അവന്‍ ഒരു കവര്‍ പുറത്തെടുത്തു. അതില്‍ ഒരു കല്യാണക്കുറി ഉണ്ടായിരുന്നു...
അതിലെ പേരുകള്‍ അവനു വായിക്കുവാന്‍ കഴിഞ്ഞില്ല.
അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു..!
പെട്ടെന്ന്
ബസിന്‍റെ സ്പീഡ് കൂടി. അവന്‍റെ കൈയിലിരുന്ന കല്യാണക്കുറി കാറ്റില്‍ പറന്ന് എതിര്‍ദിശയില്‍
അകലങ്ങളിലേക്കകലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു..
Kollam but, oru class aayilla. Ennu vechal oru spark as usual climaxil matrame varunnollo.climax manasil thaggi nikum.
ReplyDelete