Monday, 3 April 2017

നിന്നെ നോക്കും നീലവാനം.!



തെന്നി മായും മേഘമെല്ലാം വന്നൊഴിയും നേരം
നിന്നെ നോക്കി കണ്ണ് ചിമ്മി താരമായി ഞാനും ...
പുഞ്ചിരിക്കും നീലവാനം നോക്കി നിൽക്കും നിന്നെ
നൂറു ജന്മം പുല്കുവാനായി കാത്തു നിന്നു   ഞാൻ .....

അന്നു തമ്മിൽ കണ്ട നേരം നീ കൊതിച്ച നേരം ,
കണ്ടു ഞാനെൻ  കിനാക്കൾ നിൻ കിനാവായ് ചേർത്തു,
ഓമനിച്ചു ഞാൻ നിനച്ചു ഓർത്തു വച്ച് എൻ സ്വപ്നം
നി വരുമ്പോൾ നൽകുവാനായി എന്റെ ഈ ജന്മം..

മഞ്ഞു മേഘം  കാത്തു നിൽക്കും കുഞ്ഞു പൂവ് പോലെ.
നിന്നെ മാത്രം കാത്തു നിൽക്കും മഞ്ഞു  തുള്ളികളായി ഞാൻ.
ചാരെ എത്തും കുഞ്ഞു കാറ്റും നിന്നെ നോക്കും നേരം
നിന്നെ മാത്രം നിന്നെ മാത്രം കാത്തു ഞാൻ ...

നെയ്തു കൂട്ടും സ്വപ്നമെല്ലാം നേരിൽ ആവും നേരം
സ്വർഗ്ഗമിന്നീ  മണ്ണിൽ  ആണെന്നോർത്തു പോയി നമ്മൾ.
പൂർണ ചന്ദ്ര ശോഭാഷോഭയം നിൻ പുഞ്ചിരിയിൽ മുങ്ങി...
ധന്യമായി നിന്റെ ജന്മം ഓർത്തുനിന്നു  ഞാനും...




Sunday, 6 April 2014

അകലെ


അന്ന് അനൂപ്‌ തന്‍റെ പ്രൊജക്റ്റ്‌  മാനേജരെയും ശപിച്ചുകൊണ്ടാണ് അണച്ചുപിടിച്ച് ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയത്.
                        "അങ്ങേരു എന്നെ പണി എടുപ്പിച്ചു കൊല്ലും" - അവന്‍ മനസ്സില്‍ പറഞ്ഞു.
അവന്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും അവന്‍റെ സ്ഥിരം കായംകുളം ബസ്‌ പോയികഴിഞ്ഞിരുന്നു.

                അവന്‍റെ കണ്ണുകള്‍ ചുറ്റുപാടുമുള്ള ബസ്സുകളുടെ ബോര്‍ഡുകളിലേക്ക് ഓടിക്കളിച്ചു. പെട്ടെന്നാണ് അവന്‍റെ കണ്ണുകളില്‍ അവള്‍ വന്നത്.അവന്‍റെ കണ്ണുകള്‍ അവളെ കണ്ടമാത്രയില്‍ തിളങ്ങുന്നുണ്ടായിരുന്നു.
                                അവന്‍ അവളുടെ അടുത്തേക്ക് ചെന്നു.     
                                                "എന്താടി, നീ  നേരത്തെ ഓഫീസീന്ന് ഇറങ്ങിയിട്ടും ബസ്‌ ഒന്നും കിട്ടിയില്ലേ??"
                                                -തെല്ല് ജാഡ ഇട്ടുള്ള അവന്‍റെ ചോദ്യം..!
                "ഇല്ലാടാ, രണ്ടു കോട്ടയം ഓര്‍ഡിനറി പോയി.., സൂപ്പര്‍ ഫാസ്റ്റ് ഒന്നും വന്നില്ല. ഇനി ഇപ്പൊ ഓര്‍ഡിനറി ആണേലും കയറാം.!"
                        -അവള്‍ വിഷാദത്തോടെ പറഞ്ഞു.


തൊട്ടു പിന്നാലെ ഒരു കോട്ടയം ഓര്‍ഡിനറി ബസ്‌..!

അവള്‍ അതില്‍ കയറണോ വേണ്ടയോ എന്ന മട്ടില്‍ മടിച്ചു മടിച്ചു നിന്നു.
 അവന്‍ അവളെ നിര്‍ബന്ധിച്ചു അതില്‍ തന്നെ കയറ്റി വിട്ടു.
                                -അവന്‍റെ മുഖത്തു ഉത്തരവാധിതത്തിന്‍റെ ഭാവം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
 അവള്‍ വേഗം ബസില്‍ കയറി..!
അപ്പോള്‍ തന്നെ ഒരു കായംകുളം സൂപ്പര്‍ഫാസ്റ്റും എത്തി.!
അവന്‍ അതില്‍ ചാടികയറി., പിന്നിലെ സീറ്റില്‍ ജനലിനോട് ചേര്‍ന്നു ഒരു സീറ്റില്‍ സ്ഥലം പിടിച്ചു.

                അവന്‍ ആ സീറ്റില്‍ ഇരുന്നു അവളെ നോക്കുന്നുണ്ടായിരുന്നു.... പക്ഷെ അവള്‍ അവനെ നോക്കിയത് പോലുമില്ല..!!
അവന്‍ അവളുടെ ബസ്‌ സ്റ്റാന്‍ഡിനു പുറത്തേക്കു പോകുന്നത് വരെ അവളെ നോക്കി..!! ഇനി എങ്ങാനും അവള്‍ നോക്കിയാലോ??? എവടെ നോക്കാന്‍..!!
  "ഈ പെണ്ണെന്താ ഇങ്ങനെ???" - അവന്‍ സ്വയം മനസ്സില്‍ ചോദിച്ചു..!

      അവന്‍റെ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു....അത് മെല്ലെ സ്റ്റാന്‍ഡിനു പുറത്തേക്കു നീങ്ങി....


"അന്ന് ആ ടെക്ഫെസ്റ്റിനു ഇന്‍വൈറ്റ് ചെയാന്‍ പോയപ്പോളാണ് അവന്‍ അവളെ ആദ്യമായി കണ്ടത്.."
                                -അവന്‍ ഓര്‍മകളിലേക്ക് പോയി..!!


"ഡാ, ഇനി ഈ കോളേജ് കൂടി കഴിഞ്ഞാല്‍ നമ്മുടെ ലിസ്റ്റിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജും ആയി. വാഗം വാ.. !"
  - അനൂപ്‌ തന്‍റെ കൂട്ടുകാരന്‍ ശ്യാമിനോട് പറഞ്ഞു.

പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു പെണ്‍കുട്ടിയില്‍ ഉടക്കിയത്...
          കണ്ണുകളില്‍ സ്പെക്സും, ചുരുണ്ട മുടിയുമായി  വെളുത്തു  മെലിഞ്ഞ ഒരു പെണ്‍കുട്ടി......
അവളെ കണ്ടപ്പോള്‍ തന്നെ അവന്‍റെ നെഞ്ചില്‍ ഒരു ഉല്‍ക്ക വന്നു വീണതുപോലെ അവനു തോന്നി.!
അവന്‍റെ കണ്ണുകള്‍ അവളുമായി ഒരുമിച്ചു നടന്നുകൊണ്ടേ ഇരുന്നു..!
                               
                "എടാ ഊവേ, കണ്ടവളുംമാരെ നോക്കി നിക്കാതെ വേഗം നടക്ക്, പ്രിന്‍സിപ്പാള്‍ എങ്ങോട്ടെങ്കിലും പോകുന്നതിനു മുന്‍പ്
ഇന്‍വിറ്റേഷന്‍ കൊടുക്കണം "
                                -ശ്യാം പറഞ്ഞു.

പ്രിന്‍സിപ്പാളിന്‍റെ ഓഫീസില്‍ കയറിയതോ, ശ്യാം പ്രിന്സിപളിനോട് ടെക്ഫെസ്റ്റിനെ പറ്റി പറഞ്ഞതോ ഒന്നും തന്നെ അവന്‍ അറിഞ്ഞില്ല..!

                                അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു. പലപ്പോഴും അവന്‍ അവളെ പറ്റി അന്നോഷിക്കാന്‍ ശ്രേമിചെങ്കിലും അവനു അവളെ പറ്റി ഒന്നും അറിയുവാന്‍ കഴിഞ്ഞില്ല.
  "മച്ചാനെ,അന്ന് ടെക്ഫെസ്റ്റിനു ഇന്‍വൈറ്റ് ചെയ്യാന്‍ പോയപ്പോള്‍ കണ്ടവള്‍ എന്‍റെ മനസീന് ഇപ്പോഴും പോണില്ല."- അനൂപ്‌ ശ്യാമിനോട് പലപ്പോഴും പറയുമായിരുന്നു..!

 ഒരു കണ്ണിമ ചിമ്മുന്ന വേഗത്തില്‍ മാസങ്ങളും,ദിവസങ്ങളും ഓടിപ്പോയി. അവനു ജോലി ഒക്കെ കിട്ടി... എഞ്ചിനീയറിംഗ്‌ പഠനം കഴിഞ്ഞുള്ള സ്വാഭാവികമായ യാന്ത്രിക ജീവിതത്തിലേക്ക് അവനും എത്തപ്പെട്ടു.
ആ യാന്ത്രികതയിലും അവന്‍ അവളുടെ മുഖം തേടുമായിരുന്നു.

പെട്ടെന്നൊരു ദിവസം ശ്യാമിന്‍റെ കോള്‍‍..
  "ഡാ, നീ ഓര്‍ക്കുന്നുണ്ടോ അന്ന് നമ്മള്‍ ടെക്ഫെസ്ടിനു ഇന്‍വൈറ്റ് ചെയാന്‍ പോയപ്പോള്‍ കണ്ട ആ പെണ്‍കുട്ടി.., അവളിപ്പോ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ആണ് വര്‍ക്ക്‌ ചെയുന്നത്.,
അവളുടെ ക്ലാസ്സ്മേറ്റ് എന്‍റെ കൂടെ ആണ് വര്‍ക്ക്‌ ചെയുന്നത്. അവന്‍റെ ലാപ്പിലെ കോളേജ് ഫോടോസില്‍ അവളെ ഞാന്‍ കണ്ടു. "
                                                                                -ശ്യാം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

അത് കേട്ടതും അനൂപിന്‍റെ മുഖം ആശ്ചര്യം കൊണ്ട് തിളങ്ങി.
ശ്യാമില്‍ നിന്ന് അവന്‍ അവളെ പറ്റി കൂടുതല്‍ അന്യോഷിച്ചു. അനൂപ്‌ ശ്യാമിനോട് അവളുടെ കമ്പനിയെ പറ്റിയും ചോദിച്ചു.

ഗൂഗിളിന്‍റെ ടെക്സ്റ്റ്‌ബോക്സില്‍ അവന്‍ ആ കമ്പനിയുടെ പെരടിച്ചു എന്റര്‍ അമര്‍ത്തി.
ഉടന്‍ തന്നെ കമ്പനിയുടെ സൈറ്റ് വന്നു. അവന്‍ അതിലെ കറന്റ്‌ വേകന്‍സി നോക്കി.

അതില്‍ അവനു അപ്ലൈ ചെയാന്‍ പറ്റിയ ഒരു വേകാന്‍സി അവന്‍ കണ്ടു.
ഉടന്‍ തന്നെ അവന്‍ അവന്‍റെ അപ്ഡേറ്റഡ് റസും ആ കമ്പനിക്ക്‌ അയച്ചു കൊടുത്തു.

രണ്ടു ദിവസത്തിനു ശേഷം ഇന്റര്‍വ്യൂ കാള്‍ ലെറ്റര്‍ അവന്‍റെ ഇന്‍ബോക്സില്‍ എത്തി.

രണ്ടു ദിവസം കഴിഞ്ഞാല്‍ ഇന്റര്‍വ്യൂ. അവന്‍ ലീവ് എടുത്തു ഇന്റര്‍വ്യൂനു പ്രിപ്പെയര്‍ ചെയാന്‍ തുടങ്ങി.
അതിനിടയിലും അവളുടെ മുഖം അവന്‍റെ മനസ്സില്‍ വന്നുകൊണ്ടിരുന്നു.

                                                അങ്ങനെ ഇന്റര്‍വ്യൂ ദിവസം എത്തി., ആദ്യ റൌണ്ട് അവന്‍ എങ്ങനോക്കെയോ ചാടിക്കൂടി.
അടുത്തത് മെഷീന്‍ ടെസ്റ്റ്‌ ആയിരുന്നു. ബുദ്ധിമുട്ടാണ്.., എന്നാലും അതും എങ്ങനോക്കെയോ അവന്‍ ഒപ്പിച്ചു.
   "റിസള്‍ട്ട്‌ പിന്നീട് അറിയിക്കാം., യു കാന്‍ ഗോ നൌ ..."
                                                - HR മാനേജരുടെ പരുഷമായ സ്വരം.!
                                ഇന്റര്‍വ്യൂനു വന്നിട്ടും അവളെ കാണാന്‍ പറ്റിയില്ലല്ലോ.., എന്ന് മനസ്സില്‍ കരുതിയതും, പ്രത്യക്ഷപ്പെട്ട ഭഗവതിയെ പോലെ അവള്‍ അതാ മുന്നില്‍..!!
                                അവന്‍റെ ശ്വാസം അടച്ചു പോയി., കാല്‍ പൊക്കി അടുത്ത ചുവടു വക്കാന്‍ പറ്റുന്നില്ല.... എങ്ങനെയോ അവന്‍ കമ്പനിക്ക്‌ പുറത്തിറങ്ങി.

                                "ദൈവമേ , എങ്ങനെ എങ്കിലും ഈ കമ്പനിയില്‍ ജോലി കിട്ടണേ, അവസാനം അവളെ എനിക്ക് കാണാന്‍ പറ്റി, ഈ കമ്പനിയില്‍ എങ്ങനേലും കയറിപ്പറ്റിയാലേ അവളെ എനിക്ക് കിട്ടു.
ദൈവമേ, ഈ കമ്പനിയില്‍ ജോലി കിട്ടിയാല്‍ ഞാന്‍ തല മൊട്ട അടിച്ചേക്കാമേ..!! "
    -അവന്‍ പ്രാര്‍ഥിച്ചു..!        

 അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞു. ഇന്റര്‍വ്യൂ റിസള്‍ട്ട്‌ വന്നു.! അവനു അവളുടെ കമ്പനിയില്‍ തന്നെ ജോലി കിട്ടി.
അവന്‍റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. 
 "ദൈവമേ എന്‍റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി"  - അനൂപ്‌

അവന്‍ ദൈവത്തോടുള്ള വാക്ക് പാലിച്ചു... തല മൊട്ട അടിച്ചു..!!

അങ്ങനെ ജോയിനിംഗ് ഡേറ്റ് ആയി. അവന്‍ പോയി ജോയിന്‍ ചെയ്തു.

     അവളെ പരിചയപ്പെടുമ്പോള്‍ അവന്‍റെ ശബ്ദം വിക്കുന്നുണ്ടായിരുന്നു.. ആദ്യത്തെ രണ്ടു ദിവസം അവന്‍ അവളോട്‌ സംസാരിക്കാന്‍ മടിച്ചു.
പിന്നീട് അവന്‍ അവളുമായി സംസാരിച്ചു തുടങ്ങി.
 അവളെ മുമ്പ് കണ്ടിട്ടുള്ള കാര്യമോ,അവള്‍ക്കായാണ് പുതിയ കമ്പനിയില്‍ വന്നതെന്നോ അവന്‍ അവളോട്‌ പറയുവാന്‍ ആഗ്രഹിച്ചിരുന്നില്ല., അവളോടെന്നല്ല ആരോടും..!!!

   അവള്‍ അവനോടു അവന്‍റെ വീട്ടുകാരെ ഒക്കെ പറ്റി ചോദിച്ചു., അവനും അവളോട്‌ ആ ചോദ്യം ആവര്‍ത്തിച്ചു.
                                "എന്‍റെ വീട്ടില്‍ അച്ഛനും അമ്മയുമാണ് ഉള്ളത്, ചേച്ചി കല്യാണം കഴിഞ്ഞു  ബംഗ്ലൂരില്‍ സെറ്റില്‍ഡ് ആണ്.
അടുത്ത മാസം എന്‍റെ കല്യാണമാണ്...!! "
                                - അവള്‍.

ഇത് കേട്ടപ്പോള്‍ അവന്‍ നിശബ്ധനായി നിര്‍വികാരതയോടു കൂടി അവളെ നോക്കി പുഞ്ചിരിച്ചു..!
അവന്‍ ആ ദിവസം അവളോട്‌ ഒന്നും തന്നെ ചോദിച്ചില്ല.
                               
                                "ഹരിപ്പാട്‌, ഹരിപ്പാട്‌..!! "  - ബസ്‌ കണ്ടക്ടറുടെ സ്വരം.
അതു കേട്ട് പാതി മയക്കത്തിലായ അനൂപ്‌ ഞെട്ടി ഉണര്‍ന്നു..!!

അവന്‍ പെട്ടെന്ന് അവന്‍റെ ബാഗില്‍ എന്തോ പരതി..,
                                                ബാഗില്‍ നിന്ന് അവന്‍ ഒരു കവര്‍ പുറത്തെടുത്തു. അതില്‍ ഒരു കല്യാണക്കുറി ഉണ്ടായിരുന്നു...
അതിലെ പേരുകള്‍ അവനു വായിക്കുവാന്‍ കഴിഞ്ഞില്ല.
അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു..!

                                പെട്ടെന്ന് ബസിന്‍റെ സ്പീഡ്‌ കൂടി. അവന്‍റെ കൈയിലിരുന്ന കല്യാണക്കുറി കാറ്റില്‍ പറന്ന് എതിര്‍ദിശയില്‍ അകലങ്ങളിലേക്കകലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു..




  

Monday, 8 October 2012




                                          "വാര്‍ധക്യം ഒരു ചോദ്യ ചിഹ്നം..."


നേരം രാത്രി പത്തര പതിനൊന്നു ആയിക്കാണും,ഗോവിന്ദന്‍കുട്ടി എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്...
വഴിയോരങ്ങളെല്ലാം ഇരുള്‍ മൂടിക്കഴിഞ്ഞു.. അദ്ദേഹത്തിന്‍റെ മനസ് അപ്പോള്‍ ജ്വലിക്കുന്ന തീക്കനല്‍
പോലെ ആയിരുന്നു.അതായിരുന്നിരിക്കണം ആ കര്‍ക്കിടകത്തിലെ മരം കോച്ചും തണുപ്പ് പോലും
അദ്ദേഹത്തെ അസ്വസ്ഥനാക്കാതിരുന്നത്.. കഴിഞ്ഞ വൃശ്ചികത്തില്‍ അദ്ദ്യേഹത്തിനു എണ്‍പത്തിരണ്ടു
വയസു പൂര്‍ത്തിയായിരുന്നു.! +

ഇനി എന്ത്..?? എങ്ങോട്ട്..?? എന്നാ ചോദ്യ വസ്തുതകള്‍ അദ്ദേഹത്തെ കാല്‍ കിഴക്കും വരെ എന്ന
ഉത്തര ബ്ന്ദുക്കളില്‍ എത്തിച്ചുവോ എന്തോ....!!

            തെരുവ് വിളക്കിന്‍റെ നേര്‍ത്ത ,പതിഞ്ഞ മഞ്ഞ വെളിച്ചത്തില്‍ അദ്ദേഹം മന്ദം മന്ദം
നടക്കുകയാണ്...
അടുത്തുള്ള സിമന്‍റ് ബെഞ്ചില്‍ അദ്ദേഹം ഇരിക്കുന്നു... എന്തൊക്കെയോ ആലോചിച്ചു കൊണ്ട്...!!

ഇനിയുള്ള ജീവിതം എന്ത്..?????
ആര്‍ക്കു വേണ്ടി...???

തന്‍റെ ഹൃദയേശ്വരിയായ ഭാര്യ എന്നെ തന്നെ വിട്ടു പൊയിരിക്കുന്നു.. മകന്‍റെ വളര്‍ച്ചയില്‍ ഊക്കം
കൊള്ളുവാന്‍ മാത്രമേ അവര്‍ക്കാകുമായിരുനുള്ളു...
മരുമകളുടെ കുത്തുവാക്കും , മകന്‍റെ നിഷ്പക്ഷാവസ്ഥയും അദ്ദേഹത്തെ മാനസികമായി
തളര്‍ത്തിയിരുന്നു... ലോകത്തുള്ള എല്ലാ വൃദ്ധ പിതാക്കളും ഈ വേദന അനുഭവിക്കുന്നുണ്ടെന്ന്
അദ്ദേഹം സ്വയം ആശ്വസിച്ചിരുന്നു.., തെല്ലു നെടുവീര്‍പ്പോട് കൂടി ...!!

തനിക്ക് ഈ നട്ട പാതിരാത്രി വീട് വിട്ടു ഇങ്ങനെ അലഞ്ഞു തിരിയേണ്ടി വരുമെന്ന് അദ്ദേഹം തീരെ നിരീച്ചില്ല...


അദ്ദേഹം ചിന്തയിലാണ്ടു ...
      ഗോവിന്ദന്‍കുട്ടിയുടെ പുരക്കടുത്തായിരുന്നു മാലിനി താമസിച്ചിരുന്നത്.
ബാല്യകാല സുഹൃത്തുക്കളായ അവര്‍ പരസ്പരം സ്നേഹിച്ചിരുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു..
പക്ഷെ മാലിനിയുടെ ഏട്ടന്മാര്‍ ഈ ബന്ധം എതിര്‍ത്തു..ഗോവിന്ദന്‍ കുട്ടി ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു
എന്നതായിരുന്നിരിക്കാം അതിനു കാരണം..!!

ഒടുവില്‍ അവര്‍ ഇരുവരും അതു തന്നെ ചെയ്തു., ഒളിച്ചോട്ടം ...!!
അങ്ങനെ  ആ സുവര്‍ണ ഹൃദയങ്ങള്‍ ഒന്നായി...

ശിവനും പാര്‍വതിയും പോലെ...!!
വിഷ്ണുവും ലക്ഷ്മിയും പോലെ....!!

അവരുടെ ജന്മാഭിലാഷം യാഥാര്‍ത്ഥ്യമായി...
പെട്ടെന്ന് ഒരു കാറ്റ്...
ഒരു കരിയില സിമന്‍റ് ബെഞ്ചിലിരുന്ന ഗോവിന്ദന്‍കുട്ടിയുടെ നിറുകയില്‍ വന്നു വീണു...പെട്ടെന്ന് അദ്ദേഹം കണ്ണ് തുറന്നു.
    നല്ല മഴക്കാറുണ്ട്... തണുപ്പും ഏറി വരുന്നു...!!
അദ്ദേഹം വീണ്ടു ചിന്തയിലാണ്ടു ...
ഗോവിന്ദന്‍ കുട്ടിക്കും മാലിനിക്കും ഒരു ആണ്‍ കുഞ്ഞു പിറന്നു..
ഒരു സുന്ദരന്‍ കുട്ടി...ഗണേശന്‍ എന്ന് പേരുമിട്ടു...
             ചുമട്ടു തൊഴിലാളി ആയ ഗോവിന്ദന്‍കുട്ടി തന്‍റെ തുച്ഛമായ വരുമാനത്തില്‍പ്പോലും മകനെ
നല്ല സ്കൂളില്‍ വിട്ടു പഠിപ്പിച്ചു.
         
"ഗണേശന്‍ , അവന്‍ മിടുക്കനാണ് ...! " അധ്യാപകരെല്ലാം ഒരേ സ്വരത്തില്‍ പറയുമായിരുന്നു..!!
         
         അങ്ങനെ ഗണേശന്‍ പ്ലസ്‌ടു ജയിച്ചു... അതും നല്ല മാര്‍ക്കോടുകൂടി...
അവന്‍ ഒരു ഡോക്ടര്‍ ആകുവാന്‍ ആഗ്രഹിച്ചു.. അവനു പ്രവേശനപ്പരീക്ഷക്കും തെറ്റില്ലാത്ത റാങ്കും ഉണ്ടായിരുന്നു..
മോശമല്ലാത്ത റാങ്കുള്ളതുകൊണ്ട്തന്നെ അവനു നിഷ്പ്രയാസം മെഡിസിന് അഡ്മിഷന്‍ കിട്ടി..
       
          മെഡിസിനു പഠിക്കാനുള്ള ഫീസ്‌ ഒരു ചുമട്ടു തോഴിലാളിയെ കൊണ്ട് കൂട്ടിയാല്‍ കൂടുമോ...!!
ഒടുവില്‍ അവര്‍ ബാങ്ക് വായ്പ്പയെ ശരണം പ്രാപിച്ചു...
വിദ്യാഭ്യാസവായ്പ്പ തരാമെന്നു പറഞ്ഞു ഒരു സ്വകാര്യ ബാങ്ക് രംഗപ്രവേശനം ചെയ്തു.. കൊള്ള പലിശ ആണ്..!!
.ഇരുപത്തിരണ്ടു ശതമാനം;പുരയിടത്തിന്‍റെ ആധാരവും കൊടുക്കണം...,
പിന്നെ പഠിക്കുന്ന സമയത്ത് വീട്ടുകാര്‍ പലിശയും അടക്കണം..!!
   
     ഒടുവില്‍ മാലിനിയും വീടുപണിക്കിറങ്ങി.!
ഗണേശന്‍ നന്നായി പഠിച്ചു... ഗോവിന്ദന്‍കുട്ടിയും മാലിനിയും നന്നായി പണിയെടുത്തു....
അരപ്പട്ടിണിയിലും മകനെ യാതൊരുവിധ ബുദ്ധിമുട്ടും അറിയിക്കാതെ അവര്‍ പലിശ അടച്ചു...

            അങ്ങനെ ഒരു അര്‍ദ്ധദശ വത്സരം കഴിഞ്ഞു..., ഗണേശന്‍ ഒരു ഡോക്ടറായി മാറിയിരിക്കുന്നു...
 ഒപ്പം ഗോവിന്ദന്‍കുട്ടി അവശനും മാലിനി ഒരു  ഹൃദ്രോഗിയമായി മാറി...!

            ഗണേശന്‍ ഒരു ചെറിയ ജോലിക്ക് പ്രവേശിച്ചു..ശബളം തീരെ കുറവാണ്..
ഒരേ മാസം തന്നെ മാലിനിക്ക് മരുന്നു വാങ്ങാനും , വിദ്യഭ്യാസ വായ്പ അടക്കുവാനും ശമ്പളം തികഞ്ഞില്ല...
ഗണേശന്‍ ശമ്പളം വച്ച് മരുന്നു മാത്രം വാങ്ങിച്ചു..

          ഒടുവില്‍ അത് സംഭവിച്ചു, ജപ്തി നോട്ടീസ് വന്നു...
അപ്പനപ്പൂപ്പന്‍ വഴി ഗോവിന്ദന്‍ കുട്ടിക്ക് കിട്ടിയ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തു...!
അതുകണ്ട് ഹൃദ്രോഗിയായ മാലിനി മനംപോട്ടി മരിച്ചു..!!

                 അച്ഛനും മകനും പിന്നീട് ഒരു ചെറിയ വാടക വീട്ടിലേക്കു മാറി..,വര്‍ഷങ്ങള്‍ കഴിഞ്ഞു...
 പെട്ടെന്നാണ് ഗണേശന് ഒരു കല്യാണ ആലോചന വന്നത്. ചെറുക്കന്‍റെ വിദ്യാഭ്യാസം കണ്ടു വന്നതാണ് പെണ്‍ കൂട്ടര്‍...
 പക്ഷെ ചെറുക്കന്‍ ദത്ത് പോകണം..
 ഒറ്റ മകള്‍ ആണു അവര്‍ക്ക്..
 അപ്പോള്‍ ചെറുക്കന്‍റെ അച്ഛന്‍...???
ആ കല്യാണം തന്നെ നടന്നു. ഗണേശന്‍ പെണ്ണിന്‍റെ വീട്ടിലേക്കു താമസത്തിന് പൊയി,
അച്ഛനേം കൂട്ടി...!!

സമ്പത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഹിമാലയത്തില്‍ വിഹരിക്കുന്ന ഒരു കുടുംബം..അതായിരുന്നു ഗണേശന്‍റെ ഭാര്യാഗൃഹം...
പെണ്ണിന് വിദ്യാഭ്യാസം കുറവായതു കൊണ്ടായിരുനിരിക്കണം ആ വിവാഹം നടന്നത് .
ഗണേശന്‍റെ ഭാര്യ ഒരു അഹങ്കാരി ആയിരുന്നു..
അവള്‍ എപ്പോഴും ഗോവിന്ദന്‍ കുട്ടിയെ വാക്കുകളാല്‍  കുത്തി നോവിപ്പിക്കുമായിരുന്നു.
ഗണേശന് അതിനു മുന്നില്‍ നിശ്ചലനായി നില്‍ക്കുവാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു...

പണമില്ലാത്തവന്‍ പിണമാണല്ലോ എല്ലായ്പ്പോഴും...!!

ഒരിക്കല്‍ ഗണേശന്‍ ജോലി ആവിശ്യതിനായി ദൂരെ എവ്ടെക്കോ പൊയ്... അപ്പോഴാണ്‌ അത് സംഭവിച്ചത്...
കൈയ്യബദ്ധത്താല്‍ വീടിലെ അക്യോറിയം പൊട്ടിച്ചു എന്ന പേരില്‍
ഗണേശനന്‍റെ ഭാര്യ ഗോവിന്ദന്‍കുട്ടിയെ  ഒരു പാട് ശകാരിച്ചു...
ഗണേശന്‍റെ ഭാര്യമാതാപിതാക്കളും അവളെ എതിര്‍ത്തില്ല....
മാത്രമല്ല , ഗണേശന്റെ ഭാര്യ ഗോവിന്ദന്‍കുട്ടിയെ പിടിച്ചു തള്ളി പുറത്താക്കുകയും , വാതിലടക്കുകയും ചെയ്തു...
           

പെട്ടെന്നാണ് ആ വൃദ്ധന് ഒരു കാര്യം മനസിലായത്..,
 തന്‍റെ തോളില്‍ ആരോ തട്ടുന്നു... അയാള്‍ പ്രതീക്ഷയോടെ തല ഉയര്‍ത്തി...

നൈറ്റ്‌ പെട്രോളിങ്ങിനിറങ്ങിയ പോലിസുകാര്‍...!!
അവര്‍ അദ്ദേഹത്തെ അവിടെ നിന്നും എഴുന്നേല്‍പ്പിച്ചു...!!
 
       "പാതിരാത്രി ആണോടോ കിളവാ  ഇവിടെ കുത്തി ഇരിക്കുന്നത്...??? എന്നീച്ചു പോടോ ..!! "
 -പോലീസുകാരന്‍റെ പരുഷ സ്വരം...!!!

 ഭയന്നു വിറച്ച അദ്ദേഹം എഴുനേറ്റു മുന്നോട്ടു നീങ്ങി... നേരെ നടന്നു‌.. നടന്നുകൊണ്ടേ ഇരുന്നു....

പെട്ടെന്നാണ് പോലീസുകാര്‍ ഒരു അലര്‍ച്ചകേട്ടു തിരിഞ്ഞു നോക്കിയത്...
     
                 ആ വൃദ്ധ ശരീരം ഒരു കാറിന്‍റെ അടിയില്‍ രക്തമോളിപ്പിച്ചു കിടക്കുന്നു.
കണ്ണുകള്‍ രണ്ടും തുറന്നു തന്നെ ഇരിക്കുന്നു...!!
ഇരു കൈപ്പത്തികളും മുറുക്കി തന്നെ പിടിച്ചിരിക്കുന്നു...,
                      എന്തൊക്കെയോ അര്‍ത്ഥമാക്കിക്കൊണ്ട്..!!
 

 










       "പറയാതെ പോയത് ...!! "



സ്വപ്നങ്ങള്‍ നെയ്യുന്ന പൂങ്കാവനത്തിലെ
ചെമ്പനീര്‍ പൂവും നീ ആയിരുന്നു ...
ആദ്യമായി കണ്ട നാള്‍ സ്വപനങ്ങളോയും
മാധുര്യമേറിയതായിരുന്നു...

ആ ദിവ്യ ഗന്ധത്തിന്‍ മധുരമാമോര്‍മ്മയില്‍
ജീവിത ശകലം പോയിരുന്നു.....
മഞ്ഞണിഞ്ഞ എന്‍ പ്രഭാതങ്ങളിലെ
മഞ്ഞു തുള്ളിയും നീ ആയിരുന്നു...

ഗന്ധര്‍വരാവിലെ വര്‍ഷമാരിയിലെ
പൂമഴത്തുള്ളിയും നീ ആയിരുന്നു..
ഓര്‍മയിലുണ്ടൊരു മാമ്പഴക്കാലം,
അതിലുള്ള മധുരവും നീ ആയിരുന്നു..

പൂക്കുന്ന പൂവിലും വിടരുന്ന വാനിലും
വിടരുന്ന ബിംബം നീയായിരുന്നു..
ഉള്ളിലെ ഗാനവും പാട്ടിന്‍റെ താളവും
അറിയാതെ പറയാതെ നീയായിരുന്നു

പൂക്കുടത്താലത്തില്‍ ദീപം കൊളുത്തി
ആശിച്ച മോഹത്തിന്‍ നറുതിരിയുമായി
നക്ഷത്രദീപം മനസ്സില്‍ കൊളുത്തി
നീയെന്ന ബിംബത്തില്‍ ആരാധനയുമായി

ആശിച്ചിരുന്നു പറയുവാനെന്തോക്കെയോ
പറയാത്ത മൊഴിയില്‍ അറിയാതെ പോയതും
നിന്നോട് മാത്രം പറയാതെ പോയതും
അപരാധ ചിന്തയായി മാറിത്തുടങ്ങി..  

ഒരുവാക്ക് ചൊല്ലുവാന്‍ നീ ചോന്നതില്ല
ഹൃദയമാം വാചകം അറിയുന്നുമില്ല
പറഞ്ഞിടാം ആ വാക്കുകള്‍ ഇനിയെങ്കിലും..
ഉള്ളിലെ കുത്തലും മാറിത്തുടങ്ങട്ടെ

നഷ്ടമായി തോന്നിടാം പറയാത്ത പ്രണയം
ഒളിപ്പിച്ചു ഞാനുള്ളിലെന്‍ പ്രണയം
നീ പറയും മറുപിടി നൊമ്പരമാകുമോ
ആ തിരിച്ചറിവല്ലയോ യഥാര്‍ത്ഥ പ്രണയം

ആവില്ലയെങ്കിലും മറന്നിടാം ഈ ജന്മം നിന്നെ,
നോമ്പരമോ മറുപടി എന്നാ ചിന്തകൊണ്ടോ.
എന്നുളിലെ പ്രണയം സത്യമെങ്കില്‍
വരും ജന്മം തോഴി നീ എന്‍റെ തന്നെ..!!    





                     

                      "ഇരുട്ട് "




                     

    "ഇരുട്ട് "                

ഇരുളണഞ്ഞ ദിക്കുകള്‍ മായുന്നുമില്ല
അണയാത്ത ദീപവും കയിലില്ല..
അറിയുന്ന ദിക്കുകള്‍ കാട്ടാത്ത തോഴരും
അറിയാത്ത ചിന്തകള്‍ ഉള്ളിലും...

മൌനമാം നൊമ്പരം പാടുവാന്‍ താളമില്ല
ഉള്ളിലെ വാക്കിനോ രാഗമില്ല..
നീറുന്ന ഓര്‍മ്മകള്‍ കയിലല്ലോ
അറിയാത്ത വാചകം ചൊല്ലിയില്ല...

നടന ദിക്കിലെ ചുമട് താഴ്ന്നാല്‍
നടന്നു നീങ്ങുവാന്‍ പാദയുണ്ടോ..?
ഇരുണ്ട ദിക്കില്‍ നടന്നു നീങ്ങുവാന്‍
വിടര്‍ന്ന ദീപം തെളിഞ്ഞു നിക്കുമോ..?

മറന്നു പോയോരാശയെല്ലാം
എന്നിലെക്കായി വിടരുമോ..?
കൈവിട്ടു പൊയ്പോയതൊക്കെയും
                      അടരാത്ത ദളമായി നിന്നുവെങ്കില്‍ ..!