"പറയാതെ പോയത് ...!! "
സ്വപ്നങ്ങള്‍ നെയ്യുന്ന പൂങ്കാവനത്തിലെ
ചെമ്പനീര്‍ പൂവും നീ ആയിരുന്നു ...
ആദ്യമായി കണ്ട നാള് സ്വപനങ്ങളോയും
മാധുര്യമേറിയതായിരുന്നു...
ആ ദിവ്യ ഗന്ധത്തിന് മധുരമാമോര്‍മ്മയില്‍
ജീവിത ശകലം പോയിരുന്നു.....
മഞ്ഞണിഞ്ഞ എന്‍ പ്രഭാതങ്ങളിലെ
മഞ്ഞു തുള്ളിയും നീ ആയിരുന്നു...
ഗന്ധര്‍വരാവിലെ വര്‍ഷമാരിയിലെ
പൂമഴത്തുള്ളിയും നീ ആയിരുന്നു..
ഓര്‍മയിലുണ്ടൊരു മാമ്പഴക്കാലം,
അതിലുള്ള മധുരവും നീ ആയിരുന്നു..
പൂക്കുന്ന പൂവിലും വിടരുന്ന വാനിലും
വിടരുന്ന ബിംബം നീയായിരുന്നു..
ഉള്ളിലെ ഗാനവും പാട്ടിന്റെ താളവും
അറിയാതെ പറയാതെ നീയായിരുന്നു
പൂക്കുടത്താലത്തില്‍ ദീപം കൊളുത്തി
ആശിച്ച മോഹത്തിന് നറുതിരിയുമായി
നക്ഷത്രദീപം മനസ്സില്‍ കൊളുത്തി
നീയെന്ന ബിംബത്തില്‍ ആരാധനയുമായി
ആശിച്ചിരുന്നു പറയുവാനെന്തോക്കെയോ
പറയാത്ത മൊഴിയില്‍ അറിയാതെ പോയതും
നിന്നോട് മാത്രം പറയാതെ പോയതും
അപരാധ ചിന്തയായി മാറിത്തുടങ്ങി..
ഒരുവാക്ക് ചൊല്ലുവാന്‍ നീ ചോന്നതില്ല
ഹൃദയമാം വാചകം അറിയുന്നുമില്ല
പറഞ്ഞിടാം ആ വാക്കുകള്‍ ഇനിയെങ്കിലും..
ഉള്ളിലെ കുത്തലും മാറിത്തുടങ്ങട്ടെ
നഷ്ടമായി തോന്നിടാം പറയാത്ത പ്രണയം
ഒളിപ്പിച്ചു ഞാനുള്ളിലെന്‍ പ്രണയം
നീ പറയും മറുപിടി നൊമ്പരമാകുമോ
ആ തിരിച്ചറിവല്ലയോ യഥാര്‍ത്ഥ പ്രണയം
ആവില്ലയെങ്കിലും മറന്നിടാം ഈ ജന്മം നിന്നെ,
നോമ്പരമോ മറുപടി എന്നാ ചിന്തകൊണ്ടോ.
എന്നുളിലെ പ്രണയം സത്യമെങ്കില്‍
വരും ജന്മം തോഴി നീ എന്റെ തന്നെ..!!
from your heart rt?
ReplyDeleteതീര്‍ച്ചയായും ..!!
Delete